ജനീവ: മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തുന്നു. യൂറോപ്യൻ യൂണിയനിൽ വാട്സ്ആപ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയർത്തുമെന്ന് വാട്സ്ആപ് ഉടമകളായ ഫേസ്ബുക്ക് അറിയിച്ചു. മുന്പ് വാട്സ്ആപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസായിരുന്നു.
അടുത്തമാസം മുതൽ യൂറോപ്യൻ യൂണിയനിൽ പുതിയ വിവര സുരക്ഷാ നിയന്ത്രണ പോളിസി പ്രാബല്യത്തിൽ വരാനിരിക്കെയാണ് വാട്സ്ആപ് പ്രായപരിധി ഉയർത്തിയത്. വാട്സ്ആപ് ഉപയോഗിക്കുന്നവർ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളിൽ വാട്സ്ആപ് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തും. എന്നാൽ പ്രായം എങ്ങനെയാണ് സ്ഥിരീകരിക്കുക എന്നു സംബന്ധിച്ചു സൂചനയില്ല.
മേയ 25നാണ് യൂറോപ്യൻ യൂണിയനിൽ ജനറൽ ഡേറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ പ്രാബല്യത്തിൽ വരുന്നത്. തങ്ങളുടെ വിവരങ്ങൾ കന്പനികൾ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നറിയാൻ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ പോളിസി. സ്വകാര്യ വിവരങ്ങൾ മായിച്ചുകളയാനും ഉപയോക്താവിന് അവകാശമുണ്ടായിരിക്കും