വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാകണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയായിരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടികയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്നായിരുന്നു യുഎഡിഎഫും എല്‍ഡിഎഫും ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യമാണ് കമ്മീഷന്‍ തള്ളിയത്.