കാന്‍ബറ: ലൈംഗീക ആരോപണത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസ് രാജിവച്ചു. മുന്‍ സെക്രട്ടറി വിക്കി കാംപൈനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. തുടര്‍ന്നാണ് രാജി. അടുത്ത ദിവസം നടക്കുന്ന പാര്‍ട്ടി യോഗത്തിലാണ് രേഖാമൂലം രാജിക്കത്ത് നല്‍കുക. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപപ്രധാനമന്ത്രിക്കും മാല്‍കം ടേംബുള്‍ സര്‍ക്കാരിനും എതിരെ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ബര്‍ണാബിക്ക് രാജിവെക്കേണ്ടി വന്നത്. ആരോപണത്തെ തുടര്‍ന്ന് ഔദ്യോഗിക ചുമതലകളില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ചയായി ജോയിസ് അവധിയിലായിരുന്നു. നാഷണല്‍ പാര്‍ട്ടി നേതാവായ ബര്‍ണാബി ജോയിസ് 2016 ലാണ് ആസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മന്ത്രിമാര്‍ ജീവനക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേംബുള്‍ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചിരുന്നു.