ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി അന്തരിച്ചു

0

 

ഇന്ത്യൻ സൂപ്പർ ലേഡി സ്റ്റാർ ശ്രീദേവി (54) അന്തരിച്ചു ദുബായിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കവേ ശനിയാഴ്ച രാത്രി 11:30 നായിരുന്നു അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് യായിരുന്നു മരണം
വിടവാങ്ങിയത് ഇന്ത്യൻ സിനിമ ലോകത്തെ ലേഡി സൂപ്പർസ്റ്റാറും പകരംവയ്ക്കനില്ലാത്ത അഭിനയത്രിയുമാണ് .നായക സപ്പോർട്ടില്ലാതെ സൂപ്പർ സ്റ്റാർ ആയിമാറിയി നടിയായിരുന്നു ശ്രീദേവി . ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെ റാസല്‍ഖൈമയില്‍ എത്തിയത്
മരണവിവരം ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് ലോകത്തെ അറിയിച്ചത് . നാലാം വയസില്‍ ബാലതാരമായാണ് ശ്രീദേവിയുടെ അരങ്ങേറ്റം. മലയാളം, ഹിന്ദി, തമിഴ്, കന്നടയിലടക്കം നൂറിലധികം ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു.

1963 ആഗസ്റ്റ് 13 ന് തമിഴ് നാട്ടിലെ ശിവകാശിയിലാണ് ജനിച്ചത്. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ ആദ്യത്തെ പേര്. ശ്രീദേവിയുടെ മാതൃ ഭാഷ തമിഴാണ്. പിതാവ് അയ്യപ്പൻ ഒരു വക്കീലായിരുന്നു. മാതാവ് രാജേശ്വരി . ശ്രീലത എന്ന ഒരു സഹോദരിയു ഇവർക്കുണ്ട് 1978-ൽ തന്റെ ആദ്യ ഉർദു-ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ഹിമ്മത്ത്വാല ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന ജിതേന്ദ്രയുമായി ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.

1986-ലെ നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980-കളിലെ ഒരു മുൻ നിര ബോളിവുഡ് നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയ ചരിത്രം 90-കളിൽ ആദ്യവും ശ്രീദേവി തുടർന്നു. 1992-ലെ ഖുദാ ഗവ, 1994-ലെ ലാഡ്‌ല, 1997-ലെ ജുദായി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.കുണ്ട്..
1976 ൽ പതിമൂന്നാം വയസ്സിൽ, കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പട്ടത്. 2013 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 1981 ൽ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.

മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഈ വർഷം പുറത്തിറങ്ങാൻ ഇരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമായ സീറോയിൽ അതിഥി താരമായി ശ്രീദേവി അഭിനയിച്ചിരുന്നു. മൂത്തമകള്‍ ജാഹ്നവിയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ട് ഇരിക്കവേയാണ് ശ്രീദേവിയുടെ വിടവാങ്ങൽ മക്കൾ: ജാഹ്നവി, ഖുഷി മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഹമിക്കുകയാണ് .

You might also like

-