ലിനി !അതേയവൾ അമ്മയാണ് സഹോദരിയാണ് ഭാര്യയാണ് മകളാണ്
സ്വന്തം ജീവന്റെ സുരക്ഷിതത്വവും ആരോഗ്യവും നോക്കാതെ തന്റെ മുന്നിൽ വന്ന രോഗിയാണ് ദൈവമെന്നും കരുതിയ ലിനിഇവൾ ദൈവത്തിന്റെ പുത്രി . രോഗിയുടെ സൗഖ്യം മാത്രo ലക്ഷ്യംവയ്ക്കുന്ന നഴ്‌സുമാരിൽ അപൂർവ ചിലരിൽ ഒരാൾ . അത്തരമൊരു ഉദ്ദേശ്യശുദ്ധിയോടെ തന്റെ കർത്തവ്യം നിർവഹിക്കുന്നതിനിടെ ജീവൻ ബലിനല്കിയ ഒരു മാലാഖപെൺകുട്ടിയെ ഓർത്തു ഒരുനിമഴമെങ്കിലും കണ്ണൊന്നു നാക്കാത്തവർ കേരളത്തിലുണ്ടാകുമോ .പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ കോഴിക്കോട് ചെമ്പനോട സ്വദേശിനി ലിനിയെയാണ് മാരകമായ നിപ്പാ വൈറസ് കവർന്നെടുത്തത്.
നിപ്പാ വൈറസ് ബാധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സാബിത്ത് എന്നയാളെ പരിചരിക്കുന്നതിനിടെയാണ് ലിനിക്കും വൈറസ് ബാധയേറ്റത്. ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം. മറിയത്തിന്റെ ഭർത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരാണ് ഈ വൈറസ് ബാധയെ തുടർന്ന് ആദ്യം മരിച്ചത്. അതിനു പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിക്കും ഈ വൈറസ് പിടിപെട്ടത്.
താങ്കളുടെ പ്രിയപെട്ടവളുടെ ജീവനറ്റ ശരിരം ഒന്ന് അടുത്തുകാണാൻ പോലു കഴിയാത്ത ബന്ധുക്കളും മാതാപിതാക്കളും . ശരീരവും മനസ്സും പറന്നു നൽകിയ ഭർത്താവ് .ജോലികഴിഞ്ഞ മടങ്ങിയെത്തുന്ന ആമ്മയേ കത്ത് നിൽക്കുന്ന അഞ്ചും രണ്ടരവയസ്സുമുള്ള പിഞ്ചു കുഞ്ഞിങ്ങൾക്കുപോലും ഒടുവിൽ അമ്മയുടെ ചേതനയറ്റ ശരീരപോലും ഒരുനോക്ക് കാണാനായില്ല
വൈറസ് മറ്റാരിലേക്കും പിടിപെടാതിരിക്കുവാൻ ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നില്ല. മാസ്ക് ധരിച്ച് മാത്രമാണ് ബന്ധുക്കൾക്ക് മൃതദേഹം കാണുവൻ അവസരം നൽകിയത്. മരിച്ചയുടൻ തന്നെ ലിനിയെ വൈദ്യുത ശ്മശാനത്തിൽ ദഹിപ്പിക്കുകയായിരുന്നു.
ലിനിയുടെ ഭർത്താവ് വടകര സ്വദേശി സജീഷ് ബഹ്റൈനിൽ അക്കൗണ്ടന്റാണ്. അഞ്ചുവയസുള്ള റിഥുൽ, രണ്ടു വയസുകാരൻ സിദ്ധാർഥ് എന്നിവരാണ് മക്കൾ. പ്രിയതമനെയും ഓമനമക്കളെയും അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് ലിനി യാത്രയായത്. അതേസമയം, അമ്മ തങ്ങളെ വിട്ടുപോയെന്ന സത്യം ഇതുവരെ റിഥുലും സിദ്ധാർഥും തിരിച്ചറിഞ്ഞിട്ടില്ല. നൈറ്റ് ഡ്യൂട്ടിക്ക് പോയ അമ്മ തിരിച്ചുവരുമെന്ന് ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുന്ന അവരോട് എന്തു പറയണമെന്നറിയാതെ ബന്ധുക്കളും കുഴങ്ങി. സ്വന്തം അമ്മയ്ക്ക് അന്ത്യചുംബനം നല്കാൻ പോലും വിധി ഈ കുരുന്നുകളെ അനുവദിച്ചില്ല. മരണവാർത്തയറിഞ്ഞ് സജീഷ് നാട്ടിലെത്തിയെങ്കിലും അദ്ദേഹത്തിനും ഭാര്യയെ ഒരുനോക്ക് കാണാൻ കഴിഞ്ഞില്ല.
ലിനിയുടെ കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകി സഹായിക്കണമെന്നും യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ ആവശ്യപ്പെട്ടു.
ഇപ്പോൾ ലിനിയുടെ മാതാവിനെയും പനി ബാധിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ നിപ്പാ വൈറസ് ബാധയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അവസാനം ഭർത്താവിന് ഒരു കത്ത് എഴുതി വെച്ചാണ് ലിനി മടങ്ങിയത്. ജീവനെ പോലെ സ്നേഹിക്കുന്ന മക്കളെ നന്നായി നോക്കണം എന്നും ജീവിതത്തിൽ ഒറ്റയ്ക്ക് ആകരുത് എന്നും ആവശ്യപെടുന്നത് ആയിരുന്നു കരളലിയിക്കുന്ന കത്തിലെ വാചകം. ഏറ്റവും പ്രിയപെട്ടവർക്ക് അവസാനമായി ഒരു നോക്ക് കാണാൻ പോലും ആകാതെയാണ് ഇലക്ട്രിക് ശ്മശാനത്തിൽ ലിനി എരിഞ്ഞു അടങ്ങിയത്.
”സജീഷേട്ടാ, ഐ ആം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണേ.. പാവം കുഞ്ഞു, അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത് പ്ലീസ്.. വിത്ത് ലോട്ട്സ് ഓഫ് ലവ്….” എന്നായിരുന്നു മലയാളവും മംഗ്ലീഷും കൂടിക്കലര്‍ന്ന ആ കത്തിലെ വാചകങ്ങള്‍.