ലിഗയുടെ കൊലപാതകം പ്രതികളുടെ അറസ്റ്റ് ഇന്ന്
തിരുവന്തപുരം :ലിഗയുടെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തിയ നാലുപേരുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും. ലിഗയുടെ ആന്തരികാവയവങ്ങളുടെയും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ തലമുടിയുടെയും രാസപരിശോധനാ റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറും.ലിഗയെ കാണാതായ മാർച്ച് 14ന് തന്നെ ബോട്ട് മാർഗം പനത്തുറയിലെ കണ്ടൽ കാട്ടിലേക്ക് കൊണ്ട്പോയെന്നും അന്നുതന്നെ ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നു വെന്നുമാണ് കസ്റ്റഡിയിലുള്ള 4 പ്രതികൾ സമിതിച്ചിരിക്കുന്നത്.
ബോട്ടിംഗ് നടത്താനെത്തിയ വിദേശവനിതയെ ഇവിടെയെത്തിച്ച് മയക്കുമരുന്ന് നൽകി. തുടർന്ന് പണത്തെചൊല്ലി വാക്ക് തർക്കമായി. പിന്നീട് ലിഗയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിഗ അത് തടഞ്ഞു. ഇതില്‍ പ്രകോപിതരായി ലിഗയെ കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിതൂക്കുകയായിരുന്നു എന്നും കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷും ബാലുവും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിലുള്ള നാലുപേര്‍ കുറ്റസമ്മതം നടത്തിയതോടെയാണ് ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനൊരുങ്ങുന്നത്. ഉമേഷ്, ബാലുഎന്നിവര്‍ക്ക് പുറമെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പനത്തുറ സ്വദേശികളായ സഹോദരങ്ങളെയുമാണ് പോലീസ് അറസ്റ്റുചെയ്യുക.
അതേസമയം ലിഗയുടെ അന്തരികാവയവങ്ങളുെടയും മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച തലമുടിയുടെയും രാസപരിശോധനാ ഫലം ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. പരിശോധനാ ഫലം പുറത്തുവരുന്നതോടെ ലിഗ ബലാൽസംഗംചെയ്യപ്പെട്ടിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭ്യമാകും.
മെഡിക്കൽകോളേജിൽ സൂക്ഷിച്ചിരിക്കുന്ന ലിഗയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിക്കും.