തിരുവനന്തപുരം: ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോർട്ട് നാളെ പൊലീസിന് കിട്ടും. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റിന്റെ കാര്യത്തിൽ ഇതിന് ശേഷമേ തീരുമാനമുണ്ടാകൂ. അതേസമയം കസ്റ്റഡിയിലുള്ളവർക്കെതിരെ കൂടുതൽ സാക്ഷി മൊഴികള്‍ പൊലീസിന് കിട്ടി.
സംശയിക്കുന്ന നാലുപേരെ കൊലപാതവുമായി ബന്ധപ്പിക്കാനുള്ള ശക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമാണ് നാലുപേർക്കെതിരെയുള്ളത്. ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാൽ മാത്രമേ കൃത്യമായി ചിത്രം തെളിയുകള്ളൂ. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും സംഭവ സ്ഥലത്തുനിന്നും ശേഷകരിച്ച മുടിയുടെ വിരൽ അടയാളങ്ങളുടെ ഫലവുമാണ് വരേണ്ടത്.
അന്തർദേശീയ ശ്രദ്ധയുള്ള കേസായിതിനാൽ ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാണ് മുന്നോട്ടുനീങ്ങുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പഴകിയ മൃതശരീരമായതിനാൽ രാസപരിശോധന ഫലങ്ങള്‍ ലഭിക്കാനും പ്രയാസമാണ്. വാഴമുട്ടത്ത് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന തുടരന്നുണ്ടെങ്കിലും അന്വേഷണത്തിന് സഹയാമായ ഒന്നും ലഭിച്ചിട്ടില്ല. സമീപവാസികളുടെചോദ്യം ചെയ്യൽ തുടരുകയാണ്.