റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാനുംപദ്ധതി
പാക് പ്രതിരോധ മന്ത്രി ഖുറാം ദസ്ഗിര്‍ ഖാന്‍
ഡല്‍ഹി: ഇന്ത്യാ സൈനിക നീക്കത്തിനുപയോഗിക്കുന്ന റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാനുംപദ്ധതി .ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ടി 90 യുദ്ധടാങ്കുകളും 2016 ല്‍ കരാറൊപ്പിട്ട എസ്400 മിസൈല്‍വേധ സംവിധാനവും വാങ്ങാനുള്ള പദ്ധതി തങ്ങള്‍ക്കുമുണ്ടെന്ന് പാക് പ്രതിരോധ മന്ത്രി ഖുറാം ദസ്ഗിര്‍ ഖാന്‍ വെളിപ്പെടുത്തി. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്ഫുട്‌നിക് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രതിരോധ മന്ത്രി ഇക്കാര്യം അറിയിച്ചത്.റഷ്യയുമായി ദീര്‍ഘകാലത്തേക്ക് ബന്ധം സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഖുറാം ദസ്ഗിര്‍ ഖാന്‍ പറയുന്നു. റഷ്യന്‍ നിര്‍മിത ടി90 യുദ്ധടാങ്കുകള്‍ ഇന്ത്യന്‍ സേനയുടെ മുഖ്യ ആയുധങ്ങളിലൊന്നാണ്. മറ്റ് രാജ്യങ്ങളുടെ യുദ്ധ ടാങ്കുകളേക്കാള്‍ ഭാരക്കുറവുള്ളതും വേഗത്തില്‍ പ്രതിബന്ധങ്ങളെ തട്ടിനീക്കാനും ശേഷിയുള്ളതാണ്. ഇവ പാകിസ്ഥാന്റെ കൈയിലെത്തുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് കരുതപ്പെടുന്നു.
അതേസമയം ലോകത്തിലേറ്റവും ശക്തിയേറിയ മിസൈല്‍ വേധ സംവിധാനമാണ് എസ് 400. ഈ സംവിധാനം വാങ്ങാന്‍ 2016 ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുതിനും തമ്മില്‍ കരാറൊപ്പിട്ടിരുന്നു. ഇതിലും പാകിസ്ഥാന്‍ താല്‍പ്പര്യമുണ്ടെന്നാണ് ഖുറാം ദസ്ഗിര്‍ ഖാന്‍ പറയുന്നത്.
400 കിലോമീറ്റര്‍ അകലെവെച്ച് തന്നെ ശത്രുമിസൈലുകളെ തകര്‍ത്തുകളയാന്‍ കഴിയുന്ന പ്രതിരോധ സംവിധാനമാണ് എസ്400. ഇത് വാങ്ങാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചകള്‍ വിജയകരമായാല്‍ പ്രഖ്യാപനമുണ്ടാകുമെന്നും ഖുറാം ദസ്ഗിര്‍ ഖാന്‍ പറയുന്നു.