രണ്ടാംഘട്ടം കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വേണ്ടി
ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്ബത് പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി: സാന്പത്തിക ഉത്തേജക പദ്ധതിയുടെ രണ്ടാംഘട്ടം കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വേണ്ടിയാണെന്ന് ധനമന്ത്രി നിര്‍മല സീതരാമന്. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്ബത് പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടിയെന്നും മന്ത്രി അറിയിച്ചു.കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ രാജ്യത്തെ 25 ലക്ഷം കര്‍ഷകര്‍ക്ക് 25,000 കോടി രൂപ വിതരണം ചെയ്തു. മൂന്ന് കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തില്‍ ചെലവിട്ടുവെന്നും മന്ത്രി വ്യക്തമാക്കി.
11,002 കോടി രൂപ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ കൈമാറി. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് മുഖേനയാണ് തുക കൈമാറിയത്. അഭയകേന്ദ്രങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും തുക അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ 50 ശതമാനം പേര് വരെ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തു. മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതുവരെ 10,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴി വേതനം നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍
- ഒരിന്ത്യ, ഒരു കൂലി നടപ്പാക്കും
സമസ്ത തൊഴില്‍ മേഖലയിലും മിനിമം കൂലി ഉറപ്പാക്കും - മഴക്കാലത്ത് സാധ്യമായ മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും
-
അതിഥി തൊഴിലാളികള്‍ക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍. അഞ്ച് കിലോ ധാന്യവും ഒരു കിലോ പരിപ്പും നല്‍കും. മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും.
തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യപരിശോധന നിര്‍ബന്ധമാക്കും. - ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും.