രാജ്യത്തിന്റെ നിയമം കൊണ്ട് സഭാനിയമങ്ങള്‍ ചോദ്യം ചെയ്യരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

0

ആലപ്പുഴ: രാജ്യത്തിന്റെ നിയമം വച്ച്‌ സഭാനിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്ന്‌ സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.പറഞ്ഞു രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണെങ്കിലും ദൈവത്തിന്റെ നിയമത്തിന് പ്രാമുഖ്യം നല്‍കണമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേർത്തു . ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ നടന്ന ദുഖവെള്ളി പ്രാര്‍ഥനയ്ക്കിടെയായിരുന്നു കര്‍ദ്ദിനാള്‍ ഇക്കാര്യം അറിയിച്ചത്

ക്രിസ്തുവിനെ കുടുക്കാന്‍ വേണ്ടി യഹൂദരില്‍ ചിലര്‍ ചോദിച്ചു. സീസറിന് കപ്പം കൊടുക്കുന്നത് ശരിയാണോ എന്ന്. അവന്റെ ഉത്തരത്തില്‍ അവനെ കുടുക്കാമെന്നാണ് അവര്‍ വിചാരിച്ചത്. കര്‍ത്താവ് ഒരു നാണയം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അതില്‍ ആരുടെ ചിത്രമാണ് എന്ന് ചോദിച്ചു. സീസറിന്റേത് എന്ന് അവര്‍ മറുപടി നല്‍കി. സീസറിന് ഉള്ളത് സീസറിനും ൈദവത്തിനുള്ളത് നല്‍കണമെന്ന് അദ്ദേഹം ഉത്തരം നല്‍കി.

ജീവിക്കുക പൗരന്റെ കടമ തന്നെയാണ്. എന്നാല്‍ ദൈവത്തിന്റെ നിയമത്തിന് പ്രാമുഖ്യം കൊടുക്കുക. രാഷ്ട്രത്തിന്റെ നീതികൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കാമെന്ന് ആരും കരുതരുത്. അത് തെറ്റാണ്. സഭയില്‍ പോലും പലപ്പോഴും അത്തരം പ്രവണതകള്‍ നടക്കുന്നുണ്ട്. കോടതിവിധികള്‍ കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് വിശ്വസിക്കുന്നവര്‍ സഭയില്‍ ഉണ്ട്. പൗലോസ് ശ്ലീഹാ ചോദിക്കുന്നു നിങ്ങളില്‍ വിവേകമതികള്‍ ആരുമില്ലേ? എന്തുകൊണ്ടാണ് നിങ്ങള്‍ വിജാതീയരുടെ കോടതികളെ സമീപിക്കുന്നതെന്ന്. കര്‍ത്താവ് പറഞ്ഞു. നിങ്ങള്‍ ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. ബാക്കിയുള്ളതെല്ലാം നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കപ്പെടും, കര്‍ദ്ദിനാള്‍ പറഞ്ഞു

You might also like

-