കൊല്ലം: ഭാര്യയും കാമുകനും ആക്രമിച്ച് ഗുരുതരമായി കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. കൊല്ലം മാനാമ്പുഴ ഏഴാംമൈൽ പെരുവിഞ്ച ശിവഗിരി കോളനിയിൽ മഹേഷാണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസായിരുന്നു.ഗുരുതര പരിക്കേറ്റ മഹേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരിച്ച മഹേഷിന്റെ ഭാര്യ രജനിയുമായി തോട്ടവിള സ്വദേസി സുനിൽ ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു ഇത് ചോദ്യം ചെയ്ത മഗേഷിനെ ഇരുവയും സംഘം ചേർന്ന് വകവരുത്തുകയായിരുന്നു
രാവിലെയാണു മഹേഷ് മരിച്ചത്. സംഭവത്തിൽ മഹേഷിന്റെ ഭാര്യ രജനി , കാമുകൻ പോരുവഴി അമ്പലത്തുംഭാഗം കോട്ടവിള കിഴക്കതിൽ സുനിൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.