യെദിയൂരപ്പ ഗവർണറെ കണ്ടു !.. കർണാടകയിൽ കുതിര കച്ചവടം ?
ബംഗളൂരു: രാഷ്രിയ അനിശ്ചിതത്വം നിലനിൽക്കെ ബിജെപി മന്ത്രിസഭാ രൂപീകരണത്തിനുള്ള അവകാശവാദവുമായി രംഗത്ത്. ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഗവർണർ വാജുഭായ് വാലയെ സന്ദർശിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ച്ചത്തെ സമയം അനുവദിക്കണമെന്ന് യെദുരപ്പ ഗവർണറോട് ആവശ്യപ്പെട്ടു .അനന്ത് കുമാർ, ശോഭാ കരന്തലാജെ, രാജീവ് ചന്ദ്രശേഖർ എന്നിവരാണ് യെദിയൂരപ്പയ്ക്കൊപ്പം ഗവർണറെ കാണാൻ എത്തിയിരിക്കുന്നത്.ബിജെപി കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പാണെന്ന് യെദിയൂരപ്പ പറഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിക്ക് പോകാനിരുന്ന യെദിയൂരപ്പ യാത്ര റദ്ദാക്കിയാണ് ഗവർണറെ കാണാൻ എത്തുന്നത്.
നേരത്തെ കോണ്‍ഗ്രസ് സംഘത്തെ കാണാൻ ഗവർണർ വാജുഭായ് വാല വിസമ്മതിച്ചിരുന്നു. ജെഡിഎസുമായി ധാരണയായ ശേഷം കർണാടക പിസിസി അധ്യക്ഷൻ ജി.പരമേശ്വരയും സംഘവുമാണ് ഗവർണറെ കാണാൻ എത്തിയത്. എന്നാൽ രാജ്ഭവൻ ഇവർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പരമേശ്വരയും സംഘവും മടങ്ങുകയായിരുന്നു. ഇതിനു ശേഷമാണ് യെദിയൂരപ്പയ്ക്കു ഗവർണർ സമയം അനുവദിച്ചത്.
അതേസമയം ഇന്ന് വൈകിട്ട് തന്നെ രാജ്ഭവനിൽ എത്തി ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാനാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ധാരണ. ഇതിനായി ഇരു പാർട്ടിയുടെയും പ്രതിനിധികൾ വൈകിട്ട് രാജ്സഭവനിൽ എത്തും