യൂകോ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷണം തുടങ്ങി
ഡൽഹി: യൂകോ ബാങ്കിൽനിന്ന് 738 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ബാങ്ക് മുൻ ചെയർമാൻ അരുണ്‍ കൗൾ, ഇറ എൻജിനീയറിംഗ് ഉദ്യോഗസ്ഥർ, രണ്ട് ചാർട്ടേട് അക്കൗണ്ടന്‍റുമാർ എന്നിവർക്കെതിരേയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
അന്വേഷണത്തിന്റെ ബഹമായി മുംബൈയിലെയും ഡൽഹിയിലെയും ബാങ്കിന്‍റെ ശാഖകളിൽ സിബിഐ റെയ്ഡ് നടത്തുകയും ചെയ്തു. അരുണ്‍ കൗൾ യൂകോ ബാങ്കിന്‍റെ ചെയർമാൻ ആയിരുന്ന കാലത്താണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. കേസുമായി ബന്ധമുള്ള എല്ലാവരെയും സിബിഐ സംഘം ചോദ്യം ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.