മഹാരാഷ്ട്രയിൽ മാവോയിസ്റ്റുകൾ കിഴടങ്ങി
നാഗ്പുര്‍: മഹാരാഷ്ട്രയിലെ ആദിവാസി മേഖലകൾ കേന്ദ്രികരിച്ച പ്രവർത്തിച്ചിരുന്ന അഞ്ച് മാവോയിസ്റ്റുകൾ കിഴടങ്ങി ടാക്കിറോളി പോലീസിനു മുന്പാകയൊണ് രണ്ടു സ്ത്രീകളും മൂന്നു പുരുഷന്മാരുമടങ്ങുന്ന സംഘം കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ പ്രധാനിയായ സൈനു എന്ന മിര്ഗു ജുഹ്റു മാവോയിസ്റ് സംഘടനയില്‍ കമാന്‍ഡര്‍ പദവി വഹിചിരുന്ന യാളാണ്. ഇയാളുടെ പേരില്‍ 17 കേസുകള്‍ നിലവിലുണ്ട്. 62 ഏറ്റുമുട്ടലുകളില്‍ ഇയാള്‍ പങ്കാളിയാണെന്നാണു പോലീസ് പറയുന്നു. ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപ പോലീസ് വിലയിട്ടിരുന്നു . ഈ മാസം ഇത് രണ്ടാം തവണയാണ് മാവോയിസ്റ്റ് പോലീസ് മുന്‍പാകെ കീഴടങ്ങുന്നത്