മാൽവ: മധ്യപ്രദേശിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ആരോഗ്യപരിശോധനയ്ക്കെത്തിയ ദളിത് ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജാതി എഴുതി ജില്ലാ പോലീസ് അധികാരികൾ ഉദ്യോഗാർത്ഥികളെ അപമാനിച്ചു . മാൽവയിലെ ധാറിലാണ് സംഭവം.
ബുധനാഴ്ച ധാറിലെ സർക്കാർ ആശുപത്രിയിൽ ഇരുനൂറോളം ഉദ്യോഗാർഥികളാണ് പരിശോധനയ്ക്കു എത്തിയത്. ഉയരം, തൂക്കം തുടങ്ങിയവയാണ് ആശുപത്രിയിൽ പരിശോധിച്ചത്. ജില്ലാ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. പരിശോധന പുരോഗമിക്കുന്നതിനിടെ പട്ടിക ജാതി, പട്ടിക വർഗ ഉദ്യോഗാർഥികളുടെ നെഞ്ചിൽ പോലീസ് ജാതി രേഖപ്പെടുത്തി. എസ്സി, എസ്ടി എന്നാണ് രേഖപ്പെടുത്തിയത്.സേനയിലേക്കുള്ള തെരഞ്ഞെടുപ്പിൽ താഴന്ന ജാതിക്കാരെ ഒഴുവാക്കുന്നതിനായി ബി ജെ പി നേതൃത്വത്തിന്റെ നിരദേശത്തെ തുടർന്നാണ് ഇത്തരത്തിൽ ഉദ്യോർത്ഥികളുടെ ശരീരത്തിൽ ജാതിപ്പേര് എഴുത്തൊയതെന്നാണ് ആരോപണം ഇത്തരത്തിൽ ജാതിപ്പേരെഴുതിയവരെ പിന്നീട് ജോലിയിൽപ്രവേശിക്കുന്നതിൽ നിന്ന് തഴഞ്ഞതായും ഉദ്യോഗാർത്ഥികൾ ആരോപിച്ചു സ്നേനയിൽ ആളുകളെ റിക്ക്യൂട്ട് ചെയ്യുമ്പോൾ ശരീരത്തിൽ ജാതിപ്പേര് എഴുതുന്നത് പതിവില്ല
You might also like