വുഹാൻ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡൻറ് ഷി ജിൻപിങുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തും.ദോക്ലാം അടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചയായേക്കും.
ദീര്‍ഘകാല സൗഹൃദമാണ് ലക്ഷ്യമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിനുള്ള ചര്‍ച്ചയ്ക്കാണ് മുന്‍തൂക്കമെന്നും ചൈനയിലേക്ക് യാത്ര തിരിക്കും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. വുഹാനിലെ തടാകകരയിൽ പരസ്പരം സംസാരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അനൗപചാരിക ചർച്ച ആയതിനാൽ കരാറുകൾ ഔന്നും സന്ദർശനവേളയിൽ ഒപ്പുവയ്ക്കില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ചൈനീസ് അതിർത്തിയിൽ സ്ഥിതി സാധാരണനിലയിലേക്ക് കൊണ്ടു വരാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്.