മോദിയെ കാക്കേണ്ട പാത തുറക്കണം സുപ്രിം കോടതി

0

മോദിയ്ക്കായി ഇങ്ങനെ അനന്തമായി കാത്തിരിക്കേണ്ട സാഹചര്യമില്ലെന്നാണ് സുപ്രീംകോടതി ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഗതാഗതത്തിരക്കു മൂലം വിഷമിക്കുന്ന ദില്ലി നഗരത്തില്‍ തിരക്കു കുറയ്ക്കാനുദ്ദേശിച്ചാണ് ആറു വരി പാത നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ മോദിയുടെ സൗകര്യത്തിനായി ഉദ്ഘാടനം നീട്ടിവെച്ച നടപടി ശരിയല്ലെന്നും ഈ മാസം 31നോ അതിനുള്ളിലോ പാത ഉദ്ഘടനം ചെയ്യണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇപ്പോള്‍ത്തന്നെ ദില്ലിയില്‍ ഗതാഗതക്കുരുക്കു രൂക്ഷമായതിനാല്‍, എത്രയും പെട്ടെന്നു പുതിയ പാത ഗതാഗതത്തിനു തുറന്നുകൊടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ പാത ഗതാഗതയോഗ്യമാകുന്നതോടെ ഏതാണ്ടു രണ്ടു ലക്ഷത്തോളം വാഹനങ്ങള്‍ ദില്ലി നഗരത്തിരക്കില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുമെന്നാണു പ്രതീക്ഷ.ജഡ്ജിമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 29ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്നുവെന്നും മോദിയുടെ തിരക്കുകാരണം അദ്ദേഹത്തിന്റെ ഓഫീസ് അതു നീട്ടി വയ്ക്കുകയായിരുന്നെന്നു ദേശീയപാത അതോറിറ്റി സുപ്രീംകോടതിയെ അറിയിച്ചു.

ദില്ലിക്കു പുറത്തെ ഗതാഗതം സുഗമമാക്കുന്നതിനായി സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആറുവരി കിഴക്കന്‍ അതിവേഗ പാത 2006ല്‍ നിര്‍മാണം ആരംഭിച്ചത്. പണി പൂര്‍ത്തിയാകാത്തതിനാല്‍, സിഗ്‌നല്‍ രഹിത പാതയെന്ന നിലയില്‍ വിഭാവനം ചെയ്യുന്ന 135 കിലോമീറ്റര്‍ പാതയുടെ ഉദ്ഘാടനത്തിനു സുപ്രീം കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.

ഗാസിയാബാദ് മുതല്‍ ഫരീദാബാദ്, ഗൗദം ബുദ്ധ് നഗര്‍ വഴി പല്‍വാല്‍ വരെയുള്ള പാതയ്ക്കാണ് ഇളവ്.അതേസമയം, ജനങ്ങള്‍ ഗതാഗത കുരുക്കുമൂലം ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ ഒരാഴ്ചയ്ക്കിടെ പതിനഞ്ചിലേറെ തെരഞ്ഞെടുപ്പു പ്രചാരണ റാലികളിലാണ് മോദി പങ്കെടുക്കുന്നത്.

You might also like

-