മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു

0

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിക്കിടെയാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത്.

ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗത്തിനു ശേഷം റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ സംസാരിക്കുന്നതിനിടെ, മുഖ്യമന്ത്രിയുടെ നിര്‍ദേശം റവന്യൂ മന്ത്രി മൈക്കിലൂടെ പറയുകയായിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകരുടെ അടുത്തെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നിട്ടും പുറത്തിറങ്ങാതിരുന്ന മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി തന്നെ പുറത്തിറങ്ങാന്‍ നിര്‍ദേശിച്ചു.

പുറത്തിറങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ സംഭവത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. പ്രമുഖരെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത് പല കാര്യങ്ങളും മറച്ചു വക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു.

You might also like

-