മാഹി രാഷ്ട്രീയകൊലപാതകം:അന്വേഷിക്കാനെത്തിയ ഡിജിപിമാരുടെ കൂടിക്കാഴ്ചയിൽ എഎൻ ഷംസീർ എംഎൽഎ പ്രവേശിച്ചതിനെതിരെ ബിജെപി

0

കണ്ണൂർ: മാഹിയിലെ രാഷ്ട്രീയകൊലപാതകം അന്വേഷിക്കാനെത്തിയ ഡിജിപിമാരുടെ കൂടിക്കാഴ്ചയിൽ എഎൻ ഷംസീർ എംഎൽഎ പ്രവേശിച്ചതിനെതിരെ ബിജെപി രംഗത്ത്. കേരള ഡിജിപിയുടെ സഹായാത്താൽ പുതുച്ചേരി ഡിജിപിയെ സ്വാധീനിക്കാൻ സിപിഎം ശ്രമിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്.കേരള ഡിജിപിയും പോണ്ടിച്ചേരി ഡിജിപിയും തമ്മിൽ തലശ്ശേരി ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സിപിഎം ക്രിമിനലുകളുടെ വക്കീലും,സിപിഎം എംഎൽഎ ഷംസീറും പങ്കെടുത്തതിൽ ദുരൂഹത ഉണ്ടെന്ന് ബിജെപി ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന കൊലപാതക കേസുകൾ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിൽ.

ഒരു കേന്ദ്ര ഏജൻസിയെ കൊണ്ട് വിശദമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ എത്തിക്കണം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഷംസീർ ക്രിമിനൽ അഭിഭാഷകനൊപ്പം ഡിജിപിമാരെ കണ്ടതെന്നും ബിജെപി ആരോപിക്കുന്നു.

അതേ സമയം പുതുച്ചേരി പൊലീസിനെതിരെയുള്ള പരാതി പറയാൻ മുൻകൂട്ടി അനുമതി വാങ്ങിയിരുന്നുവെന്നാണ് ഷംസീറിന്റെ നിലപാട്. ഏതായാലും ഷംസീറിന്റെ സന്ദർശനത്തിനെതിരെ ഇതിനകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

You might also like

-