ഭരണംത്തിന്റെ മറവിൽ പണംകായ്ക്കുന്ന മരമായിബിജെപി ;2016-17 ലെ വരുമാനം 1,034.27 കോടി ?
2004–05ൽ ബിജെപിയുടെ ആസ്തിമൂല്യം 123 കോടിയായിരുന്നു
2016-17 ലെ വരുമാനം 1,034.27 കോടി ?
ന്യൂഡൽഹി:രാജ്യത്തെ ഭൂരിഭാഗം സാദാരണക്കാരും ദരിദ്ര നാരായൺ മാരായി കഴിയുമ്പോൾ ,രാജ്യ ഭരണത്തിലെത്തിയ ശേഷം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ദേശീയ പാർട്ടിയായി ബി ജെ പി മാറി . രാജ്യത്തെ ദേശീയ രാഷ്ട്രീയ പാര്ട്ടികളുടെ വരുമാനത്തിന്റെ കണക്കെടുപ്പിലാണ് ബിജെപി വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. കണക്കെടുപ്പിൽ വരുമാനം പുറത്തുവിട്ട ഏഴു ദേശീയ പാർട്ടികളുടെ മുൻ വർഷത്തെ ആകെ വരുമാനം 1,559.17 കോടിയാണ്. ഇതിൽ സിംഹഭാഗവും ബിജെപിക്ക് അവ കാശപ്പെട്ടതും. 66.34 ശതമാനം വരുമാനമാണ് ബിജെപി കൈയടക്കിയത്. 2016-17 കാലയളവിൽ 1,034.27 കോടി രൂപയാണ് ബിജെപിയുടെ വരുമാ നമെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വരുമാനത്തിന്റെ കാര്യത്തിൽ ബിജെപിയുടെ അടുത്തെങ്ങും വരില്ലെങ്കിലും രണ്ടാം സ്ഥാനത്ത് കോൺഗ്രസാണുള്ളത്. കോൺഗ്രസ് പാർട്ടിക്ക് 225.36 കോടി രൂ പയുടെ വരുമാനമാണുള്ളത്. ദേശീയ പാർട്ടികളുടെ ആകെ വരുമാനത്തിന്റെ 14.45 ശതമാനമാണിത്. സിപിഐ ആണ് പണക്കൊഴുപ്പിൽ ഏറ്റവും പിന്നിലാ യിപ്പോയത്. സുധാകർ റെഡ്ഡി നയിക്കുന്ന പാർട്ടിക്ക് 2.08 കോടി രൂപ മാത്രമാണുള്ളത്. പാർട്ടികൾ ആദായനികുതി അടച്ചതിന്റെ കണക്കുകളെ അവലംബിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ഏറ്റവും വരവുള്ള ബിജെപി തന്നെയാണ് കൈയയച്ച് ചെലവും ചെയ്തിരിക്കുന്നത്. 2016-17 ൽ 710.05 കോടി രൂപയാണ് ബിജെപി ചെലവാക്കിയത്. എന്നിട്ടും മുൻ സാമ്പത്തിക വർഷം വാരിക്കൂട്ടിയ സമ്പത്തിൽ 31 ശതമാനവും ബിജെപിക്ക് മിച്ചംപിടിക്കാനായി. എന്നാൽ കോൺഗ്രസ് ആകട്ടെ വരവിലും ക വിഞ്ഞ് ചെലവ് ചെയ്തു. 321.66 കോടി രൂപയാണ് കോൺഗ്രസിന്റെ ചെലവ്.
വരവ് അറിയാതെ കോൺഗ്രസ് ചെലവ് ചെയ്തെങ്കിലും ബിജെപിയെപ്പോലെ ബിഎസ്പിയും മിച്ചംപിടിച്ചു. ബിഎസ്പി അവരുടെ ആകെ വരുമാനത്തിന്റെ 70 ശതമാനവും ചെലവ് ചെയ്യാതെ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. ചെലവുചെയ്യാൻ മടികാണിച്ചവരുടെ കൂട്ടത്തിൽ സിപിഐയും ഉണ്ട്. സിപിഐ വരവിൽ ആറു ശതമാനം ചെലവഴിച്ചിട്ടില്ല.
2014–15 വരെ കോൺഗ്രസിനാണ് ഏറ്റവും കൂടുതൽ സ്വത്തുണ്ടായിരുന്നത്. തുടർന്നുള്ള വർഷങ്ങളിലാണ് ബിജെപി നില മെച്ചപ്പെടുത്തിയത്. 2004–05ൽ ബിജെപിയുടെ ആസ്തിമൂല്യം 123 കോടിയായിരുന്നു. എന്നാൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ ബിജെപി പണം വാരിക്കൂട്ടി.