ഭീകരവാദികളുടെ പട്ടികയിൽ 139 പാകിസ്ഥാനികൾ.
പാരീസ് ; ഐക്യരാഷ്ട്ര സഭ പുറത്തു വിട്ട ഭീകരവാദികളുടെ പട്ടികയിൽ ആഗോള ഭീകരൻ മുംബൈ സ്ഫോടത്തിന്‍റെ സൂത്രദരാകാൻ ഹാഫിസ് സയ്യിദ് ഉൾപ്പെടെ 139 പാകിസ്ഥാനികൾ.പാകിസ്ഥാൻ സ്വദേശികളായവരും,പാക് മണ്ണിൽ നിന്നും ഭീകരവാദം ആസൂത്രണം ചെയ്യുന്നവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയ്യിദിന്‍റെ രാഷ്ട്രീയ പാർട്ടിയെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലേയാണ് യു എന്നിന്റെ ഭീകരവാദികളുടെ പട്ടികയിലും ഹാഫിസ് സയ്യിദിനെ ഉൾപ്പെടുത്തിയത്.
ലഷ്കര്‍-ഇ-ത്വയ്ബ, ജമാ അത്ത് ഉദ്ദ്ദവ എന്നിങ്ങനെയുള്ള ഭീകരസംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന ഹാഫിസ് സയ്യിദ് ഭീകരപ്രവര്‍ത്തനത്തിന്‍റെ പേരില്‍ ഇന്‍റര്‍പോള്‍ തേടുന്ന ഭീകരനാണെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നുഭീകരവാദത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പാകിസ്ഥാൻ നടത്തുന്ന നീക്കങ്ങൾക്കുള്ള തിരിച്ചടിയായാണ് ഇന്ത്യ ഇതിനെ കാണുന്നത്.അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും പട്ടികയിലുണ്ട്.ദാവൂദ് ഇബ്രാഹിമിന് ഒന്നിലധികം പാകിസ്ഥാന്‍ പാസ്പോര്‍ട്ടും പാകിസ്ഥാനിലെ കറാച്ചിയില്‍ ബംഗ്ലാവും ഉണ്ടെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സയ്യിദിന്‍റെ കൂട്ടാളികളായ അബ്ദുള്‍ സലാമും സഫര്‍ ഇക്ബാലും പട്ടികയിലുണ്ട്. ഇവരും ഇന്‍റര്‍പോള്‍ തേടുന്ന ഭീകരരാണ്
അൽ-റഷീദ് ട്രസ്റ്റ്,ഹർക്കത്തുൽ മുജാഹിദ്ദീൻ, റാബിത്താ ട്രസ്റ്റ്, ഉമ്മാ തമ്മീർ ഐ നു, റിവൈവൽ ഓഫ് ഇസ്ലാമിക് ഹെറിറ്റേജ് സൊസൈറ്റി,ലഷ്കർ-ഇ-ജാംഗ്വി,അൽ അക്തർ ട്രസ്റ്റ് ഇന്റർനാഷണൽ തുടങ്ങി പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും പട്ടികയിലുണ്ട്.