ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ ദലിത് സമര നായകന്‍ ഗോപി പര്യയെ സവര്‍ണ്ണര്‍ വെടിവെച്ചു കൊന്നു

0

പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരെ ഉത്തരേന്ത്യയിൽ ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ ദലിത് സമര നായകന്‍ ഗോപി പര്യയെ സവര്‍ണ്ണര്‍ വെടിവെച്ചു കൊന്നു.

ഉത്തര്‍പ്രദേശിലെ മീറത്തില്‍ ശോഭാപൂരിലാണ് ഗോപിയെ വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാരത് ബന്ദിലെ അക്രമകാരികൾ എന്ന പേരിൽ ഹിന്ദുത്വ സംഘടനകള്‍ പ്രചരിപ്പിച്ച ഹിറ്റ് ലിസ്റ്റിലെ ഒന്നാമത്തെ പേരുകാരനായിരുന്നു 28കാരനായ ഗോപി പര്യ. ഈ ലിസ്റ്റ് പുറത്തുവന്ന് രണ്ടുദിവസത്തിനകമാണ് ഗോപി കൊല്ലപ്പെടുന്നത്.

സവര്‍ണ്ണരാണ് ഗോപിയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് ദലിതരായ പ്രദേശവാസികളും സംശയിക്കുന്നത്. അതുകൊണ്ടുതന്നെ ഗോപി പര്യയുടെ കൊലയാളികള്‍ ആരെന്ന സംശയം സംഘ്പരിവാര്‍ സംഘടനകളിലേക്കാണ് നീങ്ങുന്നത്‌. സവര്‍ണ്ണ ഹിന്ദുക്കള്‍ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കൊല്ലപ്പെടുമെന്ന് പ്രചരണമുണ്ടായിരുന്നു.

കൊല്ലപ്പെട്ട ഗോപി പര്യക്ക് നേരെത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. മേഖലയില്‍ ദലിതുകള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുണ്ടായ ഗോപിയുടെ മരണത്തോടെ സവര്‍ണ്ണര്‍ പുറത്തിറക്കിയ പട്ടികയിലെ ബാക്കിയുള്ളവരും കൊല്ലപ്പെടുമെന്ന് ശോഭാപൂരിലെ ദലിതര്‍ കരുതുന്നു. അതേസമയം നിരവധിപേര്‍ ആക്രമണം ഭയന്ന് ഗ്രാമം വിട്ടുപോയതയും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

You might also like

-