ബസ്സിനടിയില്‍ ഉറങ്ങിക്കിടന്ന ഇതര സംസ്ഥാനനിതൊഴിലാളികൾ ബസ്സ്കയറിമറിച്ചു
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ നിര്‍ത്തിയിട്ട ബസ്സിനടിയില്‍ ഉറങ്ങിക്കിടന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു.ദേശീയപാതയിൽ കുന്തിപ്പുഴയിൽ പെട്രോൾ പമ്പിനു പിന്നിലെ മൈതാനത്താണ് ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബസ് കയറി മരിച്ച നിലയിൽ കണ്ടെത്തിയത്.പുലർച്ചെ 4.40നായിരുന്നു അപകടം. ഛത്തീസ്‍ഗഡ് സ്വദേശികളായ സുരേഷ് ഗൗഡ, ബെല്ലി ഷോറി എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളി രാജേഷിനെ സാരമായ പരുക്കുകളോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു.
മൈതാനത്ത് സ്വകാര്യ ബസുകള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. കുഴല്‍കിണര്‍ ജോലികള്‍ക്കായി എത്തിയ തൊഴിലാളികള്‍ ബസിനടിയില്‍ കിടന്നുറങ്ങുകയായിരുന്നു. രാവിലെ ബസ് എടുത്തപ്പോള്‍ ഇവര്‍ക്ക് മുകളിലൂടെ ബസ് കയറിയിറങ്ങി. എന്നാല്‍, ഏറെ വൈകിയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൂന്ന് പേരെ നാട്ടുകാര്‍ കണ്ടെത്തിയത്. രണ്ട് പേര്‍ മരിച്ച നിലയിലായിരുന്നു.