ബലാല്‍സംഗത്തിന് പരോളില്ല
ഡൽഹി :ബലാല്‍സംഗത്തിനിടെ ആളെകൊലപ്പെടുത്തിയവര്‍ക്ക് പരോള്‍ നിഷേധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം പുതുക്കി. സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ചട്ടം ഉടൻ ഗസറ്റില്‍ വിജ്ഞാപനം ചെയ്യും. അഭിഭാഷകയായ പല്ലവി പുര്‍കായസ്ഥ(25)യെ കൊലപ്പെടുത്തിയ കേസില്‍ തടവിലായിരുന്ന സജാദ് മുഗള്‍ 2016ല്‍ പരോളില്‍ മുങ്ങിയതോടെയാണ്. സര്‍ക്കാര്‍ ഇക്കാര്യം പുനരാലോചനയ്ക്ക് വച്ചത്. ഇതിനുശേഷം ബലാല്‍സംഗക്കേസ് പ്രതികള്‍ക്ക് പരോള്‍ നിഷേധിച്ചെങ്കിലും ബലാല്‍സംഗത്തിനിടെ ആളെ കൊലപ്പെടുത്തിയവര്‍ക്കുള്ള പരോള്‍ നിഷേധിക്കപ്പെട്ടില്ല. ജയിലധികൃതര്‍ മനുഷ്യാവകാശം ലംഘിക്കുന്നതായി കാട്ടി ഗുണ്ടാതലവന്‍ അരുണ്‍ ഗാവ്‌ലി അടക്കം ചിലര്‍ കോടതിയിലെത്തിയിരുന്നു.ഇതേത്തുടർന്നാണ് സർക്കാർ നിയമം ഭേതഗതിചെയ്യാൻ തീരുമാനിച്ചത്