ബക്രീദ് പ്രമാണിച്ച് (ബുധനും വ്യാഴവും) പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയിൽ മാറ്റം വരുത്താതെ ഒരു ദിവസം കൂടി അവധി നൽകണമെന്ന് വിവിധ മുസ്‍ലിം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യം പരിഗണിച്ചാണ് ഈ മാസം 28,29 തീയതികളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചത്.കേരളത്തിൽ വ്യാഴാഴ്ച (ജൂൺ 29) ആണ് ബലി പെരുന്നാൾ.

0

തിരുവനന്തപുരം| സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും (ബുധനും വ്യാഴവും) പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്.28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്ക് ശുപാർശ പോയത്. വിവിധ മുസ്ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.

You might also like

-