ബംഗാളിൽ ജനാധിപത്യം അട്ടിമറിക്കുന്ന ഫാസിസ്റ്റ് ഭരണം

0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വ്യാപകമായ അക്രമത്തിലൂടെ തൃണമൂൽ കോൺഗ്രസ്സ് എല്ലാ അതിർവരമ്പുകളും ലംഘിക്കുകയാണ്.  സിപിഐ(എം) പ്രവർത്തകരായ ദമ്പതിമാരെയാണ് ചുട്ടുകൊന്നത്. വോട്ടുചെയ്യാൻ ചെന്നവരെ അടിച്ചോടിക്കുകയും ബൂത്തുകൾ പിടിച്ചെടുക്കുകയും ചെയ്തു.  നേരത്തെ സ്ഥാനാർത്ഥികളെ നോമിനേഷൻ കൊടുക്കാൻ പോലും അനുവദിച്ചില്ല. ആയിരക്കണക്കിന്‌ തൃണമൂൽ കോൺഗ്രസ്സുകാർ എതിരില്ലാതെ തെരഞ്ഞെടുത്തു എന്ന പ്രഖ്യാപനം കോടതി പോലും ആശ്ചര്യത്തോടെയാണ് വിലയിരുത്തിയത്.

ഫാസിസ്റ്റ് രീതിയിലായിരുന്ന തൃണമൂലുകാർ അക്രമം അഴിച്ചുവിട്ടത്.  ആയുധമേന്തി തെരുവിൽ അഴിഞ്ഞാടുന്ന തൃണമൂൽ കോൺഗ്രസ്സുകാരുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു.  അക്ഷരാർത്ഥത്തിൽ തൃണമൂലുകാരുടെ അഴിഞ്ഞാട്ടമാണ് വംഗനാട്ടിൽ കണ്ടത്. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ 23 പേരെ കൊലപ്പെടുത്തുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ സംഘപരിവാർ ഫാസിസത്തെ കടത്തിവെട്ടുന്ന ക്രൂരതയാണ്‌ തൃണമൂൽ കോൺഗ്രസ്സ്‌ ബംഗാളിൽ നടപ്പാക്കുന്നത്‌. 5 സി.പി.ഐ.എം പ്രവർത്തകർ ഉൾപ്പടെ 16 പരെയാണ്‌ അവിടെ കൊലപ്പെടുത്തിയത്‌. ഇതിൽ സി.പി.ഐ.എം പ്രാദേശിക നേതാക്കളായ ദമ്പതികളെ ചുട്ടുകരിച്ച്‌, അങ്ങേയറ്റം പൈശാചികമായാണ്‌ കൊലപ്പെടുത്തിയത്‌. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ രാഷ്ട്രീയ വിഷയത്തിൽ ദമ്പതികളെ ചുട്ടുകരിച്ച്‌ കൊലപ്പെടുത്തിയത്‌ ഇതാദ്യമായാണ്‌. കൊല്ലപ്പെട്ടതും ആക്രമിക്കപ്പെടുന്നതും സി.പി.ഐ.എമ്മും സാധാരണക്കാരായ മറ്റ്‌ ജനവിഭാഗങ്ങളുമായതിനാൽ മുഖ്യധാരാ മാധ്യമങ്ങൾക്ക്‌ അത്‌ ചർച്ചാ വിഷയമേ ആവുന്നില്ലെന്നതും കാണണം.

ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ പരാജയപ്പെടുമെന്ന ഭീതിയാണ് അക്രമം സംഘടിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ്സിനെ പ്രേരിപ്പിക്കുന്നത്.  സിപിഐ(എം)നും ഇടതുപക്ഷത്തിനും നേരെയാണ് ഇപ്പോൾ തൃണമൂലുകാർ അക്രമം അഴിച്ചുവിട്ടതെങ്കിൽ നാളെ മറ്റുള്ളവർക്കെതിരായും അവർ തിരിയുമെന്ന ജാഗ്രത എല്ലാവർക്കുമുണ്ടാകണം.  ഈ ജനാധിപത്യ കശാപ്പിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാൻ കഴിയണം.

You might also like

-