ബംഗാളില്‍ തകര്‍ന്നടിഞ്ഞ് സി.പി.എം

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ സി.പി.എം ചിത്രത്തിലേയില്ല. പേരിനൊരു സീറ്റില്‍ പോലും ചലനമുണ്ടാക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല.

0

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ സി.പി.എം ചിത്രത്തിലേയില്ല. പേരിനൊരു സീറ്റില്‍ പോലും ചലനമുണ്ടാക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല.

വോട്ടെണ്ണല്‍ തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ബി.ജെ.പി 19 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. ബംഗാളില്‍ ഏറെക്കുറെ എക്സിറ്റ് പോളുകള്‍ പ്രവിചിച്ച ഫലത്തിലേക്കാണ് നിലവിലെ സാധ്യതകള്‍ വിരല്‍ചൂണ്ടുന്നത്.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ചാണ് പോരാട്ടം നടക്കുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബംഗാളില്‍ ബി.ജെ.പിക്ക് മികച്ച വിജയം പ്രവചിച്ചിരുന്നു. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും വാശിയേറിയ പോരാട്ടം തന്നെയായിരുന്നു ബംഗാളില്‍ കാഴ്ചവെച്ചത്. ഏറെക്കാലം സി.പി.എം ഭരിച്ച ബംഗാളിലെ ഇങ്ങനെയൊരു തകര്‍ച്ചയില്‍ അമ്പരന്നിരിക്കുകയാണ് നേതൃത്വം.

You might also like

-