ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്
ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. വേണമെങ്കില്‍ സുക്കര്‍ബര്‍ക്കിനെ നേരിട്ട് വിളിപ്പിക്കാന്‍ നിയമങ്ങളുണ്ടെന്നും കേന്ദ്രമന്ത്രി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കേംബ്രിഡ്ജ് അനലറ്റിക്കലിന് കോണ്‍ഗ്രസുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിലീറ്റ് ഹാഷ്ടടാഗിലൂടെ വാട്സാപ്പ് സഹസ്ഥാപകന്‍ ഫേസ്ബുക്ക് പരിഷ്കരിച്ചുള്ള ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്‍റില്‍ വാര്‍ത്താ സമ്മേളനം നടത്തികൊണ്ട് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കിയത്.