പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങി , പ്രമുഖ പാര്‍ട്ടികള്‍ പങ്കെടുക്കുന്നില്ല

ശിവസേനയും എസ്.പിയും, ഡി.എം.കെയും യോഗത്തിന് എത്തിയില്ല.

0

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗം ചേരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും ബി.എസ്.പിയും എ.എ.പിയും യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ശിവസേനയും എസ്.പിയും, ഡി.എം.കെയും യോഗത്തിന് എത്തിയില്ല.15 പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്‍.സി.പി നേതാവ് ശരദ് പവാര്‍, ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിവരെത്തി. രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, മന്മോഹന്‍ സിങ് തുടങ്ങിയവരും യോഗത്തിലുണ്ട്.

കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരായ വിമർശനത്തിന് പിന്നാലെയാണ് മായാവതിയുടെ പിന്മാറ്റം. കോട്ടയിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മമാരെ സന്ദർശിക്കാതെ യുപിയിൽ പൗരത്വ പ്രതിഷേധത്തിനിടെ പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും സന്ദർശിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നായിരുന്നു മായാവതിയുടെ വിമർശം. കഴിഞ്ഞ ആഴ്ച നടന്ന അഖിലേന്ത്യ പണിമുടക്കിനിടെ ഇടത്- തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് മമതാ ബാനർജി അറിയിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഡി.എം.കെ വിട്ടുനിന്നതെന്നാണ് സൂചന.

You might also like

-