പൂരoവെടിക്കെട്ട് അനിശ്ചിതത്വത്തിൽ .

0

തൃശൂര്‍:പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പില്‍ എഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണര്‍ത്തായത്. പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും വെടിക്കെട്ടിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല.

റവന്യൂ, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരാണു വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. ഇതേത്തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവവുമായി രംഗത്തെത്തി. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കേണ്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെടിക്കട്ടിന്റെ വലുപ്പം വളരെ കുറഞ്ഞാലും വര്‍ണവിസ്മയം തീര്‍ത്ത് ഇത് മറികടക്കാനായിരുന്നു ദേവസ്വങ്ങളുടെ തീരുമാനം.

തിരുവമ്പാടി ഭഗവതി നായ്ക്കനാല്‍ പന്തലില്‍ എത്തുന്ന സമയത്തു പൊട്ടിക്കാറുള്ള ആചാര വെടിക്കു കലക്ടര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചു. ഭഗവതി പൂരത്തിന് എത്തി എന്നു പ്രഖ്യാപിക്കുന്നതു ഈ ആചാര വെടിയോടെയായിരുന്നു. ഇതിനു പ്രത്യേക വെടിക്കെട്ട് അനുമതി വേണമെന്നാണു നിര്‍ദ്ദേശം. സമ്മേളനങ്ങള്‍ക്കുപോലും പൊട്ടിക്കാറുള്ള ഗുണ്ടു മാത്രമാണിതെന്നു ചൂണ്ടിക്കാട്ടിയിട്ടും അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ ഇത്തവണ ആചാരവെടി ഇല്ലാതെ പൂരം നടത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

You might also like

-