കൊച്ചി : യേശുക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണയിൽ ലോകമെങ്ങുമുള്ള ക്രിസ്തവർ
ആചരിക്കുകയാണ്. പുലർച്ചെ തന്നെ ദേവാലയങ്ങളിൽ ദുഃഖവെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ തുടങ്ങി. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖവെള്ളി തിരുകർമ്മങ്ങൾക് നേതൃത്വം നൽകി
കുരിശുമരണത്തിന്റെ സ്മരണ നിറയുന്ന പ്രത്യേക കർമങ്ങളും പ്രാർഥനകളും ആത്മസമർപ്പണത്തിന്റെ പാതയിൽ കുരിശിന്റെ വഴിയും ദേവാലയങ്ങളിൽ നടന്നു. ഉപവാസവും കുരിശിന്റെ വഴിയും ദീപകാഴ്ചയും നേർച്ചക്കഞ്ഞി വിതരണവുമുൾപ്പെടെയുള്ള ചടങ്ങുകളാൽ ദേവാലയങ്ങൾ ഭക്തിസാന്ദ്രമായി.
ആലപ്പുഴ കോക്കമംഗലം പള്ളിയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃവെള്ളിയിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പരിഹാര പ്രദക്ഷിണം ഉൾപ്പടെയുള്ള ചടങ്ങുകൾ നടക്കും.
പെസഹ ദിനം മുതൽ തീവ്രമായ പ്രാർഥനയിലൂടെ സജീവമായ വിശുദ്ധ വാരാചരണ കർമങ്ങൾ ക്രിസ്തു ഉയർത്തെഴുന്നേൽക്കുന്നതിന്റെ സ്മരണയിൽ ഈസ്റ്റർ ആചരിക്കുന്നതോടെയാണ് സമാപിക്കുന്നത്.