പാ​​​​രീ​​​​സ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ക്കേ​​​​സി​​​​ലെ പ്ര​​​​തിക്ക് 20 വ​​​​ർ​​​​ഷം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു.

0

ബ്ര​​​​സ​​​​ൽ​​​​സ്: 2015 ന​​​​വം​​​​ബ​​​​റി​​​​ൽ 130 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട  പാ​​​​രീ​​​​സ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ക്കേ​​​​സി​​​​ലെ ഏ​​​​ക പ്ര​​​​തി 27കാ​​ര​​നാ​​യ സ​​​​ലാ അ​​​​ബ്ദു​​​​സ​​​​ലാ​​​​മി​​​​ന് മ​​​​റ്റൊ​​​​രു കേ​​​​സി​​​​ൽ ബ​​​​ൽ​​​​ജി​​​​യം കോ​​​​ട​​​​തി 20 വ​​​​ർ​​​​ഷം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു.

പാ​​​​രീ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം ബ​​​​ൽ​​​​ജി​​​​യം ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബ്ര​​​​സ​​​​ൽ​​​​സി​​​​ലെ ഫ്ലാ​​​​റ്റി​​​​ൽ ഒ​​​​ളി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞ അ​​​​ബ്ദു​​​​സ​​​​ലാ​​​​മി​​​​നെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ എ​​​​ത്തി​​​​യ പോ​​​​ലീ​​​​സി​​​​നെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ല്ലാ​​​​ൻ ശ്ര​​​​മി​​​​ച്ചു എ​​​​ന്ന കു​​​​റ്റ​​​​ത്തി​​​​നാ​​​​ണു ശി​​​​ക്ഷ. കൂട്ടുപ ്രതി ടു​​​​ണീ​​​​ഷ്യ​​​​ൻ വം​​​​ശ​​​​ജൻ സോ​​​​ഫി​​​​യ​​​​ൻ അ​​​​യാ​​​​രി​​​​ക്കും 20 വർഷം തടവുശിക്ഷ ലഭിച്ചു.2016 മാ​​​​ർ​​​​ച്ചി​​​​ലാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. വെ​​​​ടി​​​​വ​​​​യ്പി​​​​ൽ മൂ​​​​ന്നു പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

ഫ്ര​​​​ഞ്ച് വം​​​​ശ​​​​ജ​​​​നാ​​​​യ അ​​​​ബ്ദു​​​​സ​​​​ലാം ബ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലാ​​​​ണു ജ​​​​നി​​​​ച്ച​​​​ത്. അ​​​​ബ്ദു​​​​സ​​​​ലാമും അയാരി യും തീ​​വ്ര​​വാ​​ദ​​ത്തി​​ൽ ആ​​കൃ​​ഷ്ട​​രാ​​യെ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​​ത്തി​​നി​​ട​​യി​​ല്ലെ​​ന്നു കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു. വി​​ധി കേ​​ൾ​​ക്കാ​​ൻ ഇ​​രു​​വ​​രും എ​​ത്തി​​യി​​രു​​ന്നി​​ല്ല.

കേ​​​​സ് വി​​​​ചാ​​​​ര​​​​ണ​​​​യ്ക്കാ​​​​യി അ​​​​ബ്ദു​​​​സ​​​​ലാ​​​​മി​​​​നെ പാ​​​​രീ​​​​സി​​​​ൽ​​​​നി​​​​ന്ന് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ ഫെ​​ബ്രു​​വ​​രി​​യി​​ൽ ബ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്നു ഫ്രാ​​ൻ​​സി​​ലേ​​ക്കു തി​​രി​​കെക്കൊ​​ണ്ടു​​പോ​​യി.
അ​​ബ്ദുസ​​ലാം പാ​​രീ​​സ് ആ​​ക്ര​​മ​​ണ​​ക്കേ​​സി​​ൽ വി​​ചാ​​ര​​ണ​​ കാ​​ത്ത് ഫ്ര​​ഞ്ച് ജ​​യി​​ലി​​ൽ ക​​ഴി​​യു​​ക​​യാ​​ണ്. അ​​യാ​​രി ബ​​ൽ​​ജി​​യ​​ൻ ജ​​യി​​ലി​​ലും.

You might also like

-