പാക് അതിർത്തിയിൽ ഇന്ത്യക്ക് വ്യോമസേനാ വിമാനത്താവളം
ഡൽഹി : ഇന്ത്യൻ വ്യോമസേന.പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഗുജറാത്തിലെ ബനസകന്ത ജില്ലയില്‍ പുതിയ താവളം നിര്‍മിക്കാൻ കേന്ദ്ര സര്‍ക്കാര്‍
പദ്ധതി തയാർക്കി .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റിയാണ് ബനസകന്തയിലെ ദീസയില്‍ വ്യോമത്താവളം നിർമിക്കുന്നതിന് അംഗീകാരം നല്‍കിയത്.
ഇത്തരമൊരു വ്യോമസേനാതാവളത്തിന്റെ ആവശ്യകത സേനാ തലവന്മാർ പ്രതിരോധമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.എന്നാൽ രണ്ട് ദശാബ്ദക്കാലമായി ഇതിൽ തീരുമാനമുണ്ടായില്ല. പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ പദ്ധതി നടപ്പാക്കാനായി മുന്നിട്ടിറങ്ങിയതോടെ ദീസ വ്യോമതാവളത്തിന് വഴിയൊരുങ്ങുകയായിരുന്നു.4000 ഏക്കറിലാണ് വിമാനത്താവളo.ദീസയിലെ റണ്‍വേയുടെ വിപുലീകരണത്തിനായി 1000 കോടിയാകും മുതൽമുടക്കും .റണ്‍വെ 1000 മീറ്ററാക്കി നീട്ടും. വിവിഐപികള്‍ക്ക് എത്താനായി ഹെലികോപ്ടര്‍ ലാൻഡിംഗിനുള്ള സൗകര്യങ്ങളുമുണ്ടാകും.മാത്രമല്ല വ്യോമസേനക്കായി യുദ്ധവിമാനങ്ങളിറക്കുന്നതിനും മറ്റു കാര്യനിര്‍വാഹക സൗകര്യങ്ങളും ഇവിടെ തയ്യാറാക്കും.പാക് അതിർത്തിയോട് ചേർന്ന് വരുന്നതിനാൽ ഏതൊരാക്രമണത്തെയും ദ്രുതഗതിയിൽ നേരിടാൻ സേനക്ക് കഴിയുമെന്നതും നേട്ടമാണ്.