പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രിക്ക് നേരെ വധശ്രമം.മന്ത്രിയുടെ കൈത്തണ്ടക്ക് വെടിയേറ്റു

0

ഇസ്ലാബാദ് :പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രിക്ക് നേരെ വധശ്രമം.മന്ത്രിയുടെ കൈത്തണ്ടക്ക് വെടിയേറ്റു.നരോവാലിലെ തെരെഞ്ഞെടുപ്പ് റാലിയിന്‍ പങ്കെടുത്ത് വാഹനത്തിലേക്ക് കയറുന്നതിനിടെ അഹ്സാനിന് വെടിയേല്‍ക്കുകയായിരുന്നു. മന്ത്രിയുടെ വലതു കൈത്തണ്ടയ്ക്കാണ് വെടിയേറ്റത്.സഭാവത്തെത്തുടർന്ന ഉടൻ വിമാന മാർഗ്ഗം മന്ത്രയെ ആശുപത്രിയിൽ എത്തിച്ചു പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഭീകരാക്രമണമല്ലെന്നും രാഷ്ടീയ എതിരാളികളാണ് അക്രമത്തിന് പിന്നിലെന്നുമാണ് പ്രദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു പൊതുപരിപാടിക്കിടെഅഹ്സാന് നേരെ അജ്ഞാതര്‍ ചെരിപ്പെറിഞ്ഞിരുന്നു.

You might also like

-