അബുജ: നൈജീരിയയിലെ വടക്കൻ ബെനുവിൽ കത്തോലിക്കാ പള്ളിയിലുണ്ടായ വെടിവയ്പിൽ രണ്ട് വൈദികർ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. തോക്കുധാരിയായ അക്രമി വൈദികർക്കും വിശ്വാസികൾക്കും നേരെ നിറയൊഴിക്കുകയായിരുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ അഞ്ചിനായിരുന്നു സംഭവം.സെന്റ്. ഇഗ്നേഷ്യസ് ഖ്വാസി ദേവാലയത്തിലാണ് ആക്രമണമുണ്ടായതെന്ന് മുഖമൂടിധരിച്ചയാൾ കുർബാനക്കിടെ തോക്കുമായെത്തി ആളുകൾക്ക് നേർ നിറയൊഴിക്കുകയായിരുന്നു നൈജീരിയൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആക്രമണത്തെ അപലപിച്ചു, “മനുഷ്യത്വത്തിനും സംസ്കാരത്തിനുമെതിരെ വിശ്വസ പവിത്രത്തിനുമെതിരെ നടന്ന ഭയാനകമായ ഒരു കുറ്റകൃത്യമാണ്” എന്ന് അദ്ദേഹത്തിന്റെ ഓഫീസ് വെളിപ്പെടുത്തി.ബഹാരി പറഞ്ഞു, “സഭാ ആരാധകരെ ലക്ഷ്യമിടാനും തണുത്ത രക്തത്തിൽ അവരെ കൊല്ലാനും യാതൊരു ന്യായീകരണവുമില്ല.”