നേപ്പാളി നടിയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ രണ്ട് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ കുറ്റക്കാരാണെന്ന് കോടതി

0

അലഹാബാദ്: നേപ്പാളി നടിയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ രണ്ട് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു . നടി മീനാക്ഷി ഥാപ്പയെ ആണ് പണത്തിന് വേണ്ടി ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 2012ലാണ് സംഭവം നടന്നത്. പ്രതികളായ ജൂനിയര്‍ ആര്‍ടിസ്റ്റ് അമിത് ജയ്സ്വാള്‍, പ്രീതി സൂരി എന്നിവര്‍ കുറ്റക്കാരാണെന്ന് മുംബൈ സെഷന്‍സ് കോടതി വിധിച്ചു.

ഇവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റി. കരീന കപൂറിന്‍റെ ഹീറോയിനില്‍ അടക്കം അഭിനയിച്ചിട്ടുള്ള താരമാണ് 26കാരിയായ മീനാക്ഷി. പ്രതികളായ അമിത് ജയ്സ്വാള്‍, പ്രീതി സൂരി എന്നിവരും മീനാക്ഷിക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ചിരുന്നു. താന്‍പണക്കാരിയാണെന്നും പണത്തിന് വേണ്ടി അല്ല സിനിമകളില്‍ അഭിനയിക്കുന്നതെന്നും മീനാക്ഷി പറഞ്ഞിരുന്നുവെന്നും മീനാക്ഷിയുടെ പക്കല്‍ പണമുണ്ടെന്ന് കരുതിയാണ് പ്രതികള്‍ കൊല നടത്തിയതെന്നുമാണ് പ്രോസിക്യൂഷന്‍

കോടതിയില്‍ വ്യക്തമാക്കിയത്.2012 മാര്‍ച്ച് 13നാണ് മീനാക്ഷിയെ കാണാതാവുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ വാഗ്ദാനം നല്‍കി പ്രതികളിലൊരാളായ പ്രീതി സൂരി മീനാക്ഷിയെ വീട്ടിലേക്ക് വിളിച്ചു. ഇവിടെ വച്ച് 15 ലക്ഷം രൂപ ചോദിച്ചു. എന്നാല്‍ പണം നല്‍കാന്‍ മീനാക്ഷി തയ്യാറായില്ല. ഇതോടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. മുംബൈയിലെ പ്രാന്തപ്രദേശത്ത് മീനാക്ഷിയുടെ അറുത്തെടുത്ത തല ഉപേക്ഷിച്ചു. മകളെ കാണാനില്ലെന്ന് കാട്ടി മീനാക്ഷിയുടെ അമ്മ നല്‍കിയ പരാതില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.

You might also like

-