നാളെമുതൽ സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാലസമരം ?

0

കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ച് നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്ത ബസ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ബസ് ഓണേഴ്സ് അസോസിയേഷന്‍റെ സംയുക്ത സമതി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യാത്രക്കാരിൽ 60 ശതമാനം വിദ്യാർത്ഥികളായിരിക്കെ അവരുടെ നിരക്ക് കൂട്ടാതെ നിരക്ക് വർധനവ് അംഗീകരിക്കാനാകില്ല. വിദ്യാര്‍ത്ഥികള്‍ക്ക് കണസഷന്‍ അനുവദിക്കുമ്പോള്‍ അതിന് തത്തുല്യമായ ആനുകൂല്യം സര്‍ക്കാര്‍ നല്‍കണം മിനിമം ചാര്‍ജ് 14 രൂപയാക്കിയാലും ബസുകള്‍ നഷ്ടത്തിലാണ്. വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ കണ്‍സഷന്‍ അനുവദിക്കേണ്ടെന്ന് യോഗത്തില്‍ തീരുമാനമെടുത്തതായും ബസ് ഓണേഴ്സ്
ഇനി വിദ്യാർത്ഥികളെ ബസിൽ കയറ്റണമെങ്കിൽ സർക്കാർ സഹായം നല്കണം.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചില്ല. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ഭയമാണെന്നും അസോസിയേഷന്‍ ആരോപിച്ചു.അതെ സമയം മറ്റു സംസ്ഥാങ്ങളിൽ വിദ്യർത്ഥികൾക്ക് സ്വുജന്യ യാത്ര അനുവദിക്കുമ്പോൾ കേരളത്തിൽ കുറഞ്ഞനിരക്ക് ഏർപ്പെടുത്തിയത് വർധിപ്പിക്കണം എന്നത് ശരിയല്ലെന്നും വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കാനാകില്ലന്നാണ് വിദ്യാർഥിസംഘടനകളുടെ നിലപാട് .

You might also like

-