തെരുവിലിറങ്ങിയാൽ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചതായി വാര്‍ത്ത; നിഷേധിച്ച് പൊലീസ്
സമരങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുമ്പോഴാണ് ഡി.ജി.പി നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത
ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തിൽ തെരുവിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവികൾ വയർലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിർദേശം കൈമാറിയതായി ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ക്രമസമാധാന പ്രശ്നമുണ്ടായാല്‍ നടപടിയെടുക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഡി.ജി.പി പ്രസ്താവനയില്‍ വ്യക്തമാക്കി.