തൃശൂർ: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിതകാല സമരത്തിൽനിന്ന് തൃശൂരിനെ ഒഴിവാക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎൻഎ) ജില്ലാ പോലീസ് മേധാവി കത്ത് അയച്ചു . തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ ആവശ്യം.
ശമ്പളപരിഷ്കരണ വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടു യൂഎൻഎ നേതൃത്വത്തിൽ ചൊവ്വാഴ്ച മുതലാണ് പണിമുടക്ക് നടത്തുന്നത്.