തീരപ്രദേശങ്ങളിൽ കടൽക്ഷോഭം, കേരളത്തിന് ജാഗ്രത നിർദേശം
തിരുവനന്തപുരം:കേരളത്തിലെ തിര പ്രദേശങ്ങൾക്കു ജാഗ്രത നൽകി ദേശിയ സമുദ്ര ഗവേഷണ കേന്ദ്രം . തിരുവനന്തപുരം, ആലപ്പുഴ തിരങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇന്നു രാത്രി വരെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠനകേന്ദ്രം അറിയിച്ചിരുന്നു.
രണ്ടര മുതൽ മൂന്നു വരെ മീറ്റർ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പുലർത്തണമെന്നും സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.
കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾ ഇന്നു രാത്രി 11.30 വരെ അതിശക്തമായ തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ടെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.