ട്രംപുമായുള്ള രഹസ്യബന്ധം : 1.30 ലക്ഷം ഡോളര്‍ മടക്കിനല്‍കാന്‍ സ്റ്റോമി ഡാനിയല്‍സ്

0

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള പഴയ രഹസ്യബന്ധം മൂടിവയ്ക്കാന്‍ നല്‍കിയ 1.30 ലക്ഷം ഡോളര്‍ മടക്കിനല്‍കാന്‍ ഒരുക്കമാണെന്നും തുറന്ന് സംസാരിക്കാന്‍ അനുവദിക്കണമെന്നും നീലചിത്ര നടി സ്റ്റോമി ഡാനിയല്‍സ്.
ഇരുവശത്തെയും വാദമുഖങ്ങള്‍ കേട്ട് അമേരിക്കന്‍ ജനതയ്ക്ക് ആരാണ് സത്യം പറയുന്നതെന്നു വിലയിരുത്താന്‍ ഇത് സഹായിക്കുമെന്ന് സ്റ്റോമിയുടെ അഭിഭാഷകന്‍ മൈക്കല്‍ അവെനാറ്റി പറഞ്ഞു . പണം മടക്കി വാങ്ങാന്‍ തയാറായാല്‍ സ്റ്റോമിക്കു പ്രസിഡന്റ് ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചു പരസ്യമായി ചര്‍ച്ച നടത്താനും ഫോട്ടോ, വിഡിയോ തുടങ്ങി പ്രസിഡന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാനും അനുവദിക്കണം . പുതിയ പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഏറെ കഷ്ടപ്പെടുന്ന ട്രംപിന് സ്റ്റോമിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ട്രംപുമായുള്ള പഴയബന്ധം മൂടിവയ്ക്കാന്‍ 1.30 ലക്ഷം ഡോളര്‍ സ്റ്റോമിക്ക് അയച്ചുകൊടുത്തതു സ്വന്തം കീശയില്‍നിന്നാണെന്നു ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കൊയെന്‍ വെളിപ്പെടുത്തിയിരുന്നു.

2016ല്‍ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായപ്പോഴായിരുന്നു ഇത്. സ്റ്റെഫനി ക്ലിഫഡ് എന്നാണു സ്റ്റോമി ഡാനിയല്‍സിന്റെ യഥാര്‍ഥ പേര്. പ്ലേബോയ് മാഗസിന്‍ മോഡലായിരുന്ന സ്റ്റോമി, ട്രംപുമായി 2006ല്‍ തുടങ്ങിയ ബന്ധം രണ്ടുവര്‍ഷം തുടര്‍ന്നെന്നാണു പറയുന്നത്. ട്രംപുമായുള്ള പഴയ രഹസ്യബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാന്‍ കരാറിനു നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് കലിഫോര്‍ണിയ കോടതിയില്‍ സ്റ്റോമി കേസ് നല്‍കിയിരുന്നു.

You might also like

-