ടിക്കാറാം മീണ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

0

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ടിക്കാറാം മീണ ചുമതലയേറ്റു. നിലവിൽ കൃഷി വകുപ്പ് സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറുമാണ് രാജസ്ഥാൻ സ്വദേശിയായ മീണ.

സംസ്ഥാന സർക്കാർ ഡൽഹിയിലേക്ക് അയച്ചുകൊടുത്ത മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്നുമാണ് മീണയെ തെരഞ്ഞെടുത്തത്. ഉത്തരവിറങ്ങിയ ഉടൻ അദ്ദേഹം നിയമസഭാ വളപ്പിലെ ഓഫീസിലെത്തി ചുമതലയേറ്റു.

You might also like

-