ജയം മാത്രം ലക്ഷ്യം.. മുംബൈയും ബാഗ്ലൂരും ഇന്ന് കളത്തില്‍

0

ബംഗ്ലൂർ : തോല്‍വികള്‍ക്ക് അവസാനമിട്ട് വിജയക്കുതിപ്പിനായി മുംബൈയും ബാംഗ്ലൂരും ഇന്ന് കളിക്കളത്തിൽ ഏറ്റുമുട്ടും.

7 മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച് പോയിന്റ് പട്ടികയില്‍ ഒപ്പത്തിനൊപ്പമാണെങ്കിലും ടീം എന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സിനെക്കാള്‍ ഏറെ പിന്നിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വിരാട് കോഹ്ലിയും, എ.ബി.ഡി.വില്ലിയേഴ്‌സും ക്വിന്റണ്‍ ഡി കോക്കും ഉള്‍പ്പെട്ട ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ച വക്കുന്നുണ്ടെങ്കിലും ബൗളിങ് ശരാശരിയിലും താഴെയും ഫീല്‍ഡിങ് അതി ദയനീയവുമാണ്. ഒരു ടീം എന്ന നിലയില്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഒത്തിണക്കം കൈവരിക്കാനോ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനൊപ്പം ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിയുടെ സമ്പൂര്‍ണ പരാജയമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പൊരുതാന്‍ പോലും കഴിയാതെ കീഴടങ്ങുന്ന ക്യാപ്റ്റനെയാണ് ഇതുവരെ കണ്ടത്. ആശയങ്ങള്‍ക്കും ഫീല്‍ഡ് അണി നിരത്തുന്നതിനും പോലും പലപ്പോഴും കോച്ചിന്റെ ഉപദേശം തേടുന്ന കോഹ്ലി, ദയനീയ ദൃശ്യങ്ങളാണ് ആരാധകര്‍ക്ക നല്‍കുന്നത്.

മറുവശത്ത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് ടീമിനെ ജയിപ്പിക്കാന്‍ കഴിയുന്നില്ല എങ്കിലും, ഭേദപ്പെട്ട ബാറ്റിങ് എടുത്തു പറയേണ്ട ഒന്നാണ്. രോഹിത് ഫോമിലേക്കുയര്‍ന്ന രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ടീം ജയിച്ചത്. സൂര്യകുമാര്‍ യാദവും, എവിന്‍ ലെവിസും, പാണ്ഡ്യ സഹോദരന്‍മാരും ഉള്‍പ്പെടുന്ന ബാറ്റിങ് നിര മികവ് പ്രകടിപ്പിക്കുന്നുണ്ട്. ബുമ്രയും ക്രുണാല്‍ പാണ്ഡ്യയും മാത്രമായിരുന്നു ഇതുവരെ ബൗളിങ്ങില്‍ മികവ് പ്രകടിപ്പിച്ചിരുന്നതെങ്കില്‍ മക്ലിനാഗന്‍ കൂടി ഫോമിലേക്കുയര്‍ന്നത് ടീമിന് ഗുണം ചെയ്തു. ടീമുകള്‍ക്ക മുന്നോട്ടു പോകണമെങ്കില്‍ ഇനിയുള്ള ഒട്ടുമിക്ക മത്സരങ്ങളിലെല്ലാം വിജയിക്കണമെന്നതാണ് പ്രധാന വെല്ലുവിളി.

You might also like

-