കൊല്ലം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കാൻ കെ.എം.മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും സഹായം വേണ്ടെന്ന് കാനം പറഞ്ഞു.കെ.എം.മാണിയെ എൽഡിഎഫിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾക്കു വീണ്ടും തടയിട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.തന്റെ നിലപാട് കൂടുതൽ ഉറപ്പിച്ചു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ നായർ വിജയിച്ചത് കെ.എം.മാണിയുടെ സഹായമില്ലാതെയാണ്. ഇക്കുറിയും മാണിയുടെ സഹായമില്ലായെ എൽഡിഎഫ് സ്ഥാനാർഥിക്കു വിജയം നേടാനാവുമെന്ന് കാനം പറഞ്ഞു.ഇത്തവണ എൽ ഡി ഫ് ന് മാണിയുടെ സഹായമില്ലാതെ തന്നെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനാവും ബിജെപിയെ എതിർക്കാൻ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ലെന്നും കാനം വ്യക്തമാക്കി. ബിജെപിക്കെതിരേ സംസ്ഥാനാധിഷ്ഠിത സഖ്യമാണു വേണ്ടത്. ബിജെപിയെ എങ്ങനെ എതിർക്കണം എന്നതു സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിൽ വ്യക്തമായ ധാരണയുണ്ട്. കേരളത്തിൽ ബിജെപിയെ എതിർക്കാൻ എൽഡിഎഫിനു കഴിയും. അതുകൊണ്ട് നിലവിലെ സ്ഥിതി തുടരും. സഖ്യത്തിന്റെ കാര്യത്തിൽ സിപിഐക്ക് ഉദാരസമീപനമാണെന്നും കാനം വ്യക്തമാക്കി.