ചെന്നൈയിൽപെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമ
സത്യൻ പത്തനംതിട്ട
ചെന്നൈ:രണ്ടാഴ്ച മുൻപ് ചെന്നൈയിൽ നടന്ന പ്രതിമ അക്രമത്തിന് പിന്നാലെ തമിഴ് വിപ്ലവ നേതാവ് പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ പുതുക്കോട്ടൈയില്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയാണ് തലയറുത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച ശേഷം കോളേജ് ക്യാംപസില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ ആക്രമിക്കപ്പെട്ടതോടെയാണ് രാജ്യവ്യാപകമായി പ്രതിമകള്‍ തകര്‍ക്കപ്പെടുന്ന പ്രവണത തുടങ്ങിയത്. പെരിയാര്‍, ഗാന്ധിജി, അബേദ്ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങി നിരവധി പ്രതിമകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പിന്നീടുള്ള ദിവസങ്ങളില്‍ തകര്‍ക്കപ്പെട്ടിരുന്നു.
ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിഷയത്തില്‍ പ്രതിഷേധമറിയിക്കുകയും പ്രതിമകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം കര്‍ശനമായി ആവശ്യപ്പെടുകയും ചെയ്തതോടെയാണ് അക്രമങ്ങള്‍ക്ക് അവസാനമായത്.