ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് ;ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു.
ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യനായിഡുവിന്‍റെ നടപടി ചോദ്യം ചെയ്തു കൊണ്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു.
ചീഫ്ജസ്റ്റിസിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ അദ്ദേഹം തന്നെ നിശ്ചയിച്ച ഭരണഘടനാ ബെഞ്ചിന് മുന്‍പേ ആദ്യദിനം ഹാജരായാണ് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ഹര്‍ജി പിന്‍വലിക്കുന്നതായി അറിയിച്ചത്. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ അഞ്ചംഗഭരണഘടന ബെഞ്ച് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് കാണണമെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ഒരു കോടതിയുടെ ഉത്തരവ് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ സാധിക്കൂ. ബെഞ്ച് രൂപീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് കാണണമെന്നും അത്തരമൊരു ഉത്തരവില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു കൊണ്ടാണ് കപില്‍ സിബല്‍ ഹര്‍ജി പിന്‍വലിച്ചത്.