ചരിത്രം മാറ്റിയെഴുതി ഇന്ത്യയെ ഹിന്ദുരാജ്യമാക്കാൻ മോദി കമ്മീഷനെ നിയോഗിച്ചു

0

രാജ്യത്തിന്‍റെ ചരിത്രം മാറ്റിയെഴുതാൻ മോദി സര്‍ക്കാര്‍ ആറ്​ മാസം മുമ്പ്​ കമ്മിറ്റിയെ നിയോഗിച്ചെന്ന് റിപ്പോര്‍ട്ട്. യോഗത്തിന്‍റെ മിനുട്​സ്​ പരിശോധിച്ചും കമ്മിറ്റി അംഗങ്ങളുമായി ഇന്‍റര്‍വ്യൂ നടത്തിയും റോയിട്ടേഴ്സ്​ ആണ്​ വിവരങ്ങൾ പുറത്തുവിട്ടത്​. ഹിന്ദുപുരാണ ഗ്രന്ഥങ്ങൾ കെട്ടുകഥകൾ അല്ലെന്നും രാജ്യത്തെ ഇന്നത്തെ ഹിന്ദുക്കൾ രാജ്യത്തെ ആദിമ നിവാസികൾ ആയിരുന്നെന്നും പുരാരേഖകളുടെയും ഡി.എൻ.എ കണ്ടെത്തലുകളിലൂടെയും തെളിയിക്കാനുള്ള ദൗത്യത്തോടെയാണ്​​ കമ്മിറ്റിയെ നിയോഗിച്ചത്​. ഇതുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ വർഷം ജനുവരിയിൽ ഒരുപറ്റം പണ്ഡിതർ മധ്യ ​ദില്ലിയിലെ വൈറ്റ്​ ബംഗ്ലാവിൽ ഒത്തുകൂടുകയും രാജ്യത്തിന്‍റെ ചരിത്രം എങ്ങനെ തിരുത്തിയെഴുതാം എന്ന്​ ചർച്ച ചെയ്യുകയും ചെയ്​തിരുന്നു.
പുരാതന ഇന്ത്യാ ചരിത്രത്തിലെ ചില നിരീക്ഷണങ്ങൾ തിരുത്തിയെഴുതാൻ സഹായിക്കുന്ന തരത്തിലുള്ള റിപ്പോർട്ട്​ സമർപ്പിക്കാൻ തന്നോട്​ നിർദേശിച്ചതായി കമ്മിറ്റി ചെയർമാനായ കെ.എൻ. ദീക്ഷിത്​ പറഞ്ഞു. ഇന്ത്യാ ചരിത്രത്തെ പുനഃപരിശോധിക്കാൻ ഗ്രൂപ്പിനെ നിയമിച്ചതായി കമ്മിറ്റിയുടെ സൃഷ്​ടാവ്​ സാംസ്​കാരിക മന്ത്രി മഹേഷ്​ ശർമയും സ്​ഥിരീകരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മുസ്​ലിങ്ങൾ അരികുവൽക്കരിക്കപ്പെട്ടതായി ഒരിക്കലും തോന്നിയിട്ടില്ലെന്ന്​ ആൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ തലവൻ അസദുദ്ധീൻ ഉവൈസി പറഞ്ഞു.
എന്നാൽ ഭരണകൂടം മുസ്​ലിങ്ങളോട്​ രണ്ടാം തരം പൗരൻമാരായി ജീവിക്കാൻ ആവശ്യപ്പെടുകയാണെന്നും അ​ദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യ ചരിത്രത്തിന്‍റെ യഥാർഥ നിറം കാവിയാണെന്നും അത്​ പുറത്തുകൊണ്ടുവരാൻ ചരിത്രം തിരുത്തിയെഴുതണമെന്നും ആർ.എസ്​.എസ്​ വക്​താവ്​ മൻമോഹൻ വൈദ്യ റോയി​ട്ടേഴ്​സിനോട്​ പറഞ്ഞു. ബി.ജെ.പി സർക്കാറി​ന്‍റെ പ്രത്യയശാസ്​ത്ര മാർഗദർശിയാണ്​ ആർ.എസ്​.എസ്​.
ഇന്ത്യ ചരിത്രം പുനഃപരിശോധിക്കുന്ന വലിയ പദ്ധതിയുടെ ഭാഗമായാണ്​ ഗ്രൂപ്പ്​ പ്രവർത്തിക്കുന്നതെന്ന്​ മഹേഷ്​ ശർമയും പറഞ്ഞു.
ഇന്ത്യയുടെ ഭൂതകാലം ഹിന്ദു പുരാണഗ്രന്ഥങ്ങളെ അടിസ്​ഥാനപ്പെടുത്തി പുനർനിർമിക്കേണ്ടതുണ്ടെന്നും അവ കെട്ടുകഥകൾ അല്ലെന്നും വസ്​തുതകളാണെന്നും ആർ.എസ്​.എസി​ന്‍റെ ചരിത്ര ഗവേഷണ വിഭാഗം മേധാവി ബൽമുകുന്ദ്​ പാണ്ഡെ പറഞ്ഞു. ഇൗ വിഷയത്തിൽ സാംസ്​കാരിക മന്ത്രിയുമായി നിരന്തര കൂടിക്കാഴ്​ചകൾ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റിയുടെ കണ്ടെത്തലുകൾ സ്​കൂൾ പാഠപുസ്​തകങ്ങളിലേക്കും അക്കാദമിക ഗവേഷണമേഖലയിലേക്കും നൽകാനാകുമെന്ന്​ പ്രതീക്ഷിക്കുന്നതായും സാംസ്​കാരിക മന്ത്രി ​റോയിട്ടേഴ്​സിനോട്​ പറഞ്ഞു.

You might also like

-