ചന്ദ്രബാബു നായിഡുവിന്റെ എട്ടു കോടിയുടെ കെട്ടിടം ഇടിച്ചു നിരത്തി ഗൻ മോഹൻ റെഡ്ഡി.

ചന്ദ്രബാബു നായിഡുവിന്‍റെ ഔദ്യോഗിക വസതി അനധികൃതമായി നിർമ്മിച്ചതാണെന്നും , കൃഷ്ണാ നദീ തീരത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കുമെന്നും ആർക്കും ഇളവുണ്ടാകില്ലെന്നും ജഗൻ മോഹൻ റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു

0

ഹൈദരബാദ് ; ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ടു കോടി രൂപ ചിലവിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി. നായിഡുവിന്റെ വസതിയ്ക്ക് സമീപത്തായി നിർമ്മിച്ച പ്രജാവേദിക എന്ന കോൺഫറൻസ് ഹാളാണ് പൊളിച്ച് നീക്കിയത് .

ചന്ദ്രബാബു നായിഡുവിന്‍റെ ഔദ്യോഗിക വസതി അനധികൃതമായി നിർമ്മിച്ചതാണെന്നും , കൃഷ്ണാ നദീ തീരത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കുമെന്നും ആർക്കും ഇളവുണ്ടാകില്ലെന്നും ജഗൻ മോഹൻ റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു .മുഖ്യമന്ത്രിയായിരുന്ന സമയത്ത് താൻ ഉപയോഗിച്ചിരുന്ന ഹാൾ പ്രതിപക്ഷ നേതാവിന്റെ അനക്സായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നായിഡു ആവശ്യപ്പെട്ടിരുന്നെങ്കിലും , അഭ്യർത്ഥന നിരസിച്ച ജഗൻ അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിക്കാൻ നിർദേശം നൽകുകയായിരുന്നു . അമരാവതിയിലെ ഔദ്യോഗിക വസതിയോട് ചേർന്നായിരുന്നു നായിഡു പ്രജാ വേദികെ എന്ന കെട്ടിടം നിര്‍മിച്ചത്.

You might also like

-