ചക്കപ്പാട്ടുമായി ‘കുട്ടൻപിള്ളയുടെ ശിവരാത്രി’
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ യിലെ ഗാനങ്ങൾ പുറത്തു വിട്ടു. ചിത്രത്തിലെ ‘ചക്ക പാട്ടാണ്’ പുറത്തു വന്നത്. പിന്നണി ഗായികയായ സയനോര ഫിലിപ്പ് സംഗീത സംവിധായികയാകുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നതും സയനോരയാണ്. സന്നിദാനന്ദനും ആർ.ജെ നിമ്മിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.