ഗവർണർ ദൈവത്തിന് മുകളിലെന്ന് കരുതുന്നത് തെറ്റ് ,രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണ്: കപില്‍ സിബല്‍
കേരളത്തിലെ ഗവർണർ ദൈവത്തിന് മുകളിലെന്ന് കരുതുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമനുസരിച്ച് പ്രവർത്തിക്കണം. ഗവർണർ ക്യാബിനറ്റ് തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്
പട്ടിക്കാട് :യൂണിവേഴ്‍സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയ ഹിറ്റ്‍ലറുടെ അജണ്ടയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കപില്‍ സിബല്‍. ഭരണകൂടത്തിനെതിരെ ചിന്തിക്കുന്നവരെ നിശബ്ദമാക്കാനാണ് യൂണിവേഴ്‍സിറ്റികള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നത്. അത്തരം യൂണിവേഴ്‍സിറ്റികളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മോദി അനുകൂല മാധ്യമങ്ങള്‍ കാണുന്നില്ലെന്നും കപില്‍ സിബല്‍.
കേരളത്തിലെ ഗവർണർ ദൈവത്തിന് മുകളിലെന്ന് കരുതുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമനുസരിച്ച് പ്രവർത്തിക്കണം. ഗവർണർ ക്യാബിനറ്റ് തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ഭരണഘടന ഗവർണർക്ക് ചില അധികാരങ്ങൾ നൽകുന്നുണ്ട്. ഗവർണർ ഭരണഘടന വായിക്കാൻ തയ്യാറാകണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും കബില്‍ സിബല്‍പറഞ്ഞു . സംവാദത്തില്‍ ഭരണഘടന സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക് തനിക്ക് പറഞ്ഞുകൊടുക്കാനാകും. ഭരണ നിര്‍വഹണപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ഒരു പങ്കും വഹിക്കാനില്ല. ഗവര്‍ണര്‍ ഭരണഘടന വായിക്കുകയാണങ്കില്‍ ഇക്കാര്യം മനസിലാകുമെന്നും കബില്‍ സിബല്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിന്റെ സനദ്‍ദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കബില്‍ സിബല്‍.